Latestകേരളം

കെഎസ്‌ആർടിസി പെൻഷൻകാരുടെ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻകാരുടെ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം തുടങ്ങി. പെൻഷൻ വിതരണം ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങള്‍ നേരത്തെ പൂർത്തിയായിരുന്നു.

പെൻഷൻ തുക ഉടൻ പെൻഷനേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് എത്തും.

കെഎസ്‌ആർടിസിയിലെ പെൻഷൻ വിതരണത്തിനായി സർക്കാർ 73 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.

പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയത്. ഇതുവരെ 9088 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് എല്‍ഡിഎഫ് സർക്കാർ സഹായമായി നല്‍കിയത്