ആശ്രിത നിയമനമ ജോലിക്ക് മകൻ അച്ഛനെകഴുത്തറുത്തുകൊന്നു
റാഞ്ചി: ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാന്‍ അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു.ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലെ (സി സി എല്‍) സുരക്ഷാ ഉദ്യാേഗസ്ഥനായ കൃഷ്ണറാം എന്ന അമ്ബത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയില്‍ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായില്ലെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ മകനാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.