ഇന്ത്യയിലെത്തിയ 6പേര്‍ക്ക് അതിതീവ്ര കോവിഡ്
ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ തരം കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു നിംഹാന്സിന് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാൾക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
രോഗികളില്‍ മൂന്നുപേര്‍ ബംഗളൂരുവിലാണ്്. രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പുണെയിലുമാണ്. ഇവരെ ക്വാറന്റീന് ചെയ്തു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തും. കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചു.