എം. സി കമറുദ്ദീൻ എം എൽ എയെ പൊലീസ് ചോദ്യം ചെയ്യുന്നു.
മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ എം. സി കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. കാസര്‍ഗോഡ് എസ്. പി ഓഫീസില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.
ഇതുവരെ 109 വഞ്ചനാ കേസുകളാണ് കമറുദ്ദീന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ കമറുദ്ദീനെതിരെ നൂറിലധികം പരാതികള്‍ ലഭിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ അഞ്ച് പേര്‍ കൂടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നത്.