സ്വർണ വില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. തുടർച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയർന്നു. 4840 രൂപയാണ്

വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണുണ്ടായത്.

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗള വിപണിയിൽ ഔൺസിന് 1,951.45 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.