എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്സിൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി
എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്സിൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി. വാക്സിൻ സ്വീകരിക്കുന്നതിന് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്സിനേഷന് വിധേയരാവാൻ പാർട്ടി ആവശ്യപ്പട്ടിരിക്കുന്നത്.
എംപിമാരും എംഎൽഎമാരും പണം നൽകി വാക്സിൻ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും ബിജെപി നിർദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ വാക്സിന് 250 രൂപയാണ് നിരക്ക്.