കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർഥിയാകും

കോഴിക്കോട്: കോഴിക്കോട് നോർത്തിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർഥിയാകും. സിറ്റിങ് എംഎൽഎ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.