ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 350 പോയന്റ് നേട്ടത്തിൽ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 12,954ലിലുമെത്തി.
ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എൻടിപിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.