മാടായി ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിച്ചു.

മാടായി ഗ്രാമപഞ്ചായത്തിലെ BJP സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജീവമായി.രണ്ടാം വാർഡിൽ സി കെ വിജേഷ്, നാലാം വാർഡിൽ വിവി മനോജ് ആറാം വാർഡിൽ കെ വി വിന്ധ്യ, എട്ടാം വാർഡിൽ കെ സുജീന്ദ്രൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.

എട്ടാം വാർഡിൽ മത്സരിക്കുന്ന സുജീന്ദ്രൻ ഭിന്നശേഷിക്കാരനാണ്. മുച്ചക്ര വാഹനത്തിൽ എത്തിയാണ് വോട്ടു തേടുന്നത്. ഭിന്നശേഷിക്കാരനായ സുജീന്ദ്രൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. BJP സ്ഥാനാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ വികസന പ്രവർത്തനം ചൂണ്ടി കാട്ടിയാണ് വോട്ടു തേടുന്നത്


ശക്തമായ ത്രികോണ മത്സരമാണ് BJP മത്സരിക്കുന്ന വാർഡുകളിൽ നടക്കുക.