കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 1.03,558 കോവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് വർധിക്കുന്നു ‘ 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. 478 പേർ രോഗബാധയെ തുടർന്ന് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. 1,16,82,136 പേർ രോഗമുക്തി നേടി. നിലവിൽ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി.
രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.