കേരളം

കൊച്ചി മെട്രോയില്‍ ഇനി സേവ് ദ ഡേറ്റിനും അനുമതി

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഇനി കൊച്ചി മെട്രോയിൽ നടത്താം. മെട്രോയിൽ നേരത്തെ സിനിമ, പരസ്യ ചിത്രീകരണങ്ങൾക്ക് അനുമതി നൽകിയിരുന്നു. നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതിയുണ്ട്. സിനിമ, പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ കുറവായിരിക്കും ഇതിനുള്ള തുക. രണ്ട് മണിക്കൂറിനു 5,000 രൂപ നൽകണം.

ഇതിനായി 10,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം. മൂന്ന് കോച്ചുകൾക്ക് രണ്ട് മണിക്കൂറിൻ 12,000 രൂപയാണ് വില. ഇതിനായി 25,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഓടുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഒരു കോച്ച് ബുക്ക് ചെയ്യാൻ 8,000 രൂപ നൽകണം. സെക്യൂരിറ്റി ഡെപ്പോസിറ്റ് 25,000 രൂപയാണ്. മൂന്ന് കോച്ചുകൾ 17,500 രൂപ നൽകണം. ആലുവ മുതൽ പേട്ട വരെയും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം.