ചരിത്രത്തിൽ ഇന്ന് നവംബർ 14
ശിശുദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14.
അദ്ദേഹത്തിൻ്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആഘോഷിക്കുന്നത്
1889 നവംബര്‍ 14നാണ് നെഹറു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു അറിയപ്പെട്ടിരുന്നത്.
കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.
ലോക പ്രമേഹ ദിനം

ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160 ൽപരം രാജ്യങ്ങളിൽ നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. ‘ ലോകാരോഗ്യ സംഘടന ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ , എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിന് നേതൃത്വം നൽകുന്നത് .നഴ്‌സും പ്രമേഹവുമാണ് ഈ വർഷത്തെ ദിനത്തിൻ്റെ പ്രധാന വിഷയം . പ്രമേഹ രോഗികളെ സഹായിക്കുന്നതിൽ നഴ്‌സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം.