ചരിത്രത്തിൽ ഇന്ന് നവംബർ 8
ലോക റേഡിയോഗ്രാഫി ദിനം
ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്ജൻ എക്സ് റേ കണ്ടുപിടിച്ച ദിവസമാണ് ലോക റേഡിയോഗ്രാഫി ദിനമായി ആചരിക്കുന്നത് .എക്സ് റേ കണ്ടുപിടിതത്തിന് 125 വയസ്സ് തികയുന്നു .1895 നവംബര്‍ 8: റോണ്ട്ജന് കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുമ്പോൾ ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശദിശയിലേക്ക് റോണ്ട്ജന് തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു. അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ എക്സ്റേ രശ്മികള്‍ എന്ന് പേര് നൽകി. . മാംസംപോലുള്ള മൃദുപദാര്‍ഥങ്ങളെ തുളച്ചുകടക്കുകയും എല്ലുകള്‍ പോലുള്ള കഠിന പദാര്ഥങ്ങളാല് തടയപ്പെടുകയും ചെയ്യുക വഴി മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി. എക്സ് റേ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു..
ജോൺ മിൽട്ടൻ്റെ 346ആം ചരമവാർഷികം
ഇംഗ്ലീഷ് കവി ജോൺ മിൽട്ടൻ്റെ ഓർമ്മകൾക്ക് ഇന്ന് 346 വയസ്
1674 നവംബർ 8 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. ഇതിഹാസ കാവ്യമായ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് മിൽട്ടൺ ഏറ്റവും പ്രശസ്തൻ.വില്യം ഷേക്സ്പിയർക്ക് ശേഷം ഇംഗ്ലീഷുകാരുടെ ആദരവ് പിടിച്ചുപറ്റിയ മഹാ കവിയാണ് ജോൺ മിൽട്ടൺ1653-ൽ ജോൺ മിൽട്ടന് കാഴ്ച്ചശക്തി നഷ്ടപ്പെട്ടു.എങ്കിലും അദ്ദേഹം കവിത എഴുത്ത് തുടർന്നു .
സെൻസർഷിപ്പിനു എതിരായി മിൽട്ടൺ എഴുതിയ അരിയോപജിറ്റിക്ക എന്ന പ്രബന്ധവും വളരെ പ്രശസ്തമാണ്