ചരിത്രത്തിൽ ഇന്ന് നവംബർ 8
ദേശീയ നിയമ സാക്ഷരത ദിനം
നിയമങ്ങളെ കുറിച്ച് എല്ലാവർക്കും അറിവുണ്ടാകുക എന്നതാണ് ദേശീയ നിയമ സാക്ഷരത ദിനത്തിൻ്റെ ലക്ഷ്യം
.സ്വന്തം കടമകളെ കുറിച്ച് എന്ന പോലെ നിയമാവകാശങ്ങളെയും നിയമ സംരക്ഷണങ്ങളേയും കുറിച്ചും അറിവുണ്ടാകുന്നതിനെയാണ് നിയമ സാക്ഷരത എന്നു പറയുന്നത്. നവംബര്‍ 9 ന് രാജ്യം ദേശീയ നിയമ സാക്ഷരതാ ദിനമായി ആചരിക്കുന്നു.
പൗരന്മാര്ക്ക് നിയമ ബോധവല്‍ക്കരണത്തിലൂടെ ശക്തി പകരാനുള്ള പ്രതിബദ്ധതയാണ് ദേശീയ നിയമസാക്ഷരതയിലൂടെ ലക്ഷ്യമാക്കുന്നത്.നീതി ലഭ്യമാക്കാന്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ലീഗല്‍ സര്‍വീസസ് അതോറിറ്റികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി നിയമസേവന സമിതികള്‍ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലാ, താലൂക്ക് തലങ്ങളില്‍ സൗജന്യ നിയമസേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്
ബർലിൻ മതിൽ തകർന്നിട്ട് 31 വർഷം
ചരിത്രപ്രസിദ്ധമായ ബർലിൻ മതിൽ തകർന്നിട്ട് ഇന്നേക്ക് 31 വർഷം പൂർത്തിയാവുന്നു.
ജർമനിയുടെ ഹൃദയത്തിനു മധ്യേ ജനങ്ങളെ വിഭജിപ്പിച്ചുകൊണ്ടു കെട്ടിയ ബർലിൻ മതിൽ 1989 നവംബർ 9നാണ് ജനക്കൂട്ടം തകർത്തത്. ബർലിൻ നഗരം പടിഞ്ഞാറൻ ജർമനിയുടെയും കിഴക്കൻ ജർമനിയുടെ അധികാരപരിധിയിൽ എത്തിയതോടെയാണ് ബർലിൻ നഗരത്തിന്റെ മതിൽ ഉയർന്നത്. 1961 ഓഗസ്റ്റിൽ പൂർവ ജർമനിയിലെ കമ്യൂണിസ്റ്റ് സർക്കാരാണ് മതിൽ പണിതത്. 155 കിലോമീറ്റർ നീളമുണ്ടായിരുന്ന മതിലിന് 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഉണ്ടായിരുന്നു. പടിഞ്ഞാറൻ ജർമനിയുടെ പരിധിയിലുള്ള നഗരപ്രദേശത്തേക്ക് കിഴക്കൻ ജർമനിയിൽ നിന്നുള്ള ആളുകൾ കടക്കുന്നത് തടയുക എന്നതായിരുന്നു ബർലിൻ മതിലിന്റെ ലക്ഷ്യം.
1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെ തുടർന്ന് 1989 നവംബർ ഒൻപതിന് ജർമൻ ജനത തന്നെ മതിൽ പൊളിച്ചു കളയുകയായിരുന്നു
‘എം.വി. രാഘവൻ്റെ 6ആം ചരമവാർഷികം
മുൻ മന്ത്രിയും സി എം പി സ്ഥാപകനുമായ
‘എം.വി. രാഘവൻ്റെ ഓർമ്മകൾക്ക് 6 വയസ്സ് .2014 നവംബർ 9 നാണ് അദ്ദേഹം അന്തരിച്ചത്. മേലേത്തു വീട്ടിൽ രാഘവൻ എന്നാണു മുഴുവൻ പേര്. ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന നേട്ടം ഇദ്ദേഹത്തിന്റെ പേരിലാണ്. .രാജ്യത്തെ ആദ്യ സഹകരണ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽകോളേജിന്റെ സ്ഥാപക ചെയർമാനായിരുന്നു എംവിആർ