ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കുകള്‍ മുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കുകള്‍ മുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നിലവില്‍ കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ തുടര്‍ച്ചയായ നാലാമത്തെ ദിവസവും ചോദ്യം ചെയ്യല്‍ തുടരും. ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാനാണ് നീക്കം.
ഇന്നലെയും മിനിഞ്ഞാന്നും തുടര്‍ച്ചയായി 11 മണിക്കൂറിലേറെ സമയമാണ് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തത്.
ഇന്നലെ വൈകീട്ട് എന്‍.സിബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി മുഴുവന്‍ മൊഴികളുടെയും പകര്‍പ്പെടുത്തു. ഇവ വിലയിരുത്തിയതിനുശേഷം ബിനീഷിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എന്‍.സിബി എടുക്കുക.
നാളെ വൈകീട്ട് അഞ്ചുമണിക്കാണ് ബിനീഷിന്റെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു കീഴിലെ കസ്റ്റഡി കാലാവധി അവസാനിക്കുക.