ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകൻ ഷോണ്‍ കോണറി വിടവാങ്ങി

ലണ്ടന്‍: ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി (90) വിടവാങ്ങി. ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു ജനനം. 1951 ലായിരുന്നു ഹോളിവുഡ് പ്രവേശം. രണ്ടായിരത്തില്‍ സര്‍ പദവിക്കും അര്‍ഹനായി.

അഭിനയത്തിന് പുറമെ ആനിമേഷൻ ചിത്രങ്ങളിൽ ശബ്‌ദം നൽകിയും കോണറി സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഹണ്ട് ഓഫ് ഒക്ടോബർ, ദ ലാസ്റ്റ്, ദ റോക്ക്, ഡോ. നോ, യു ഒൺലി ലീവ് ട്വൈസ് തുടങ്ങിയവയും ഷോൺ കോണറിയുടെ അഭിനയമികവിൽ വെള്ളിത്തിരയിൽ നിറഞ്ഞുനിന്നിരുന്ന ചിത്രങ്ങളാണ്. പുറത്തിറങ്ങിയ 24 ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ ഏഴ് ചിത്രങ്ങളിൽ വേഷമിട്ടതും ഷോണ് കോണറിയാണ്.

1988ല്‍ ദ അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്‌കര്‍ ലഭിച്ചത്.ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രുസേഡ് (1989) എന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ പിതാവിന്റെ വേഷമായിരുന്നു കോണറിക്ക്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

2003ല്‍ പുറത്തിറങ്ങിയ ‘ദ് ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *