അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നടി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും.

അതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണായുധമാക്കി.