ആശ്രി​ത നി​യമനമ ജോലിക്ക് മകൻ അച്ഛനെകഴുത്തറുത്തുകൊന്നു

റാഞ്ചി​: ആശ്രി​ത നി​യമനമനുസരി​ച്ച്‌ ജോലി ​ലഭി​ക്കാന്‍ അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു.ജാര്‍ഖണ്ഡി​ലെ രാംഗഡ് ജി​ല്ലയി​ലാണ് കൊടുംക്രൂരത അരങ്ങേറി​യത്. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സ് ലി​മി​റ്റഡി​ലെ (സി സി എല്‍) സുരക്ഷാ ഉദ്യാേഗസ്ഥനായ കൃഷ്ണറാം എന്ന അമ്ബത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയില്‍ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായില്ലെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ മകനാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.