ഏച്ചൂർ മാച്ചേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽമുങ്ങിമരിച്ചു.

ഏച്ചൂർ :ഏച്ചൂർ മാച്ചേരിയിൽ മുത്തപ്പൻക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മാച്ചേരിയിലെആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ(12) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നും ഫയർഫോഴ്സ് എത്തുമ്പോഴെക്കും നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.