ഏഷ്യൻ പാരാ ഗെയിംസ് നീട്ടിവച്ച് ചൈന

ഏഷ്യൻ ഗെയിംസിനു പിന്നാലെ ഈ വർഷം ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ പാരാ ഗെയിംസും മാറ്റിവെച്ചു. ഒക്ടോബർ 9 മുതൽ 15 വരെ നടത്താനിരുന്ന ഗെയിംസ് രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ വേദിയായ ചൈനീസ് നഗരമായ ഹാങ്ഷൗവിലാണ് പാരാ ഗെയിംസ് നടക്കേണ്ടിയിരുന്നത്.

രണ്ട് ഗെയിംസും 2023 ലാണ് നടക്കുക. തീയതി നീട്ടിയെങ്കിലും പാരാ ഗെയിംസിൻറെ ലോഗോയും ആപ്തവാക്യവും മാറ്റമില്ലാതെ തുടരും. 2022 രേഖകൾ സൂക്ഷിക്കും. ഏഷ്യൻ പാരാ ഗെയിംസിൽ 22 ഇനങ്ങളിലായി 4,000 ലധികം അത്ലറ്റുകൾ മത്സരിക്കും.

ഇംഗ്ലീഷ് സംഗ്രഹം: ഹാങ്ഷൗ ഏഷ്യൻ പാരാ ഗെയിംസ് മാറ്റിവച്ചു