ഐ ലീഗ്; ആൾ സ്റ്റാർസിനെതിരെ ഇന്ത്യൻ ടീമിന് വിജയം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം വിജയിച്ചു. ഐ ലീഗിലെ ഓൾ സ്റ്റാർസ് ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം തോൽപ്പിച്ചത്. ഐ ലീഗിലെയും സന്തോഷ് ട്രോഫിയിലെയും മികച്ച കളിക്കാരെ ഉൾ ക്കൊള്ളുന്ന ടീമാണ് ഐ ലീഗ് ഓൾ സ്റ്റാർ സ്. ക്യാപ്റ്റൻ സുനിൽ ഛേത്രി, യുവതാരം ഇഷാൻ പണ്ഡിറ്റ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സുനിൽ ഛേത്രിയും എടികെയ്ക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. ഐ ലീഗ് ഓൾ സ്റ്റാർസിനെതിരെ ഒരു മത്സരം കൂടി ഇന്ത്യ കളിക്കും.