കര്‍ഷക പ്രക്ഷോഭം; ഒരാള്‍ കൂടി ജീവനൊടുക്കി
ന്യൂഡൽഹി ∙ കർഷക സമരത്തിനു പിന്തുണയുമായി പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ അമർജീത് സിങ്, ഡൽഹി – ഹരിയാന അതിർത്തിയിലെ തിക്രിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയ ശേഷമാണു ജീവനൊടുക്കിയത്.
കർഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുളള മൂന്നാമത്തെ ആത്മഹത്യയാണ് അമർജീത്തിന്റേത്. ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹി കൂടിയാണ് അദ്ദേഹം.