മൻ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കാർഷികർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് കാർഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കർഷകർ.

അവസാനത്തെ മൻ കീ ബാത്തിന്റെ വേളയിൽ പാത്രം കൊട്ടി പ്രതിഷേധിക്കാൻ കർഷകരെ പിന്തുണക്കുന്ന എല്ലാവരോടും കർഷകർ അഭ്യർഥിച്ചിരുന്നു.

ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് ഡൽഹിയിലെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ പ്രതിഷേധിച്ചത്.