കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 4,12,262 പേർക്ക് കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു മുൻപ് ഇന്ത്യയിൽ കോവിഡ് കേസുകൾ നാലു ലക്ഷം കടന്നത് ഏപ്രിൽ 30ന് ആയിരുന്നു. അന്ന് 4.08 ലക്ഷം പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്ചയോടെ 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേർ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.