ഗസ്റ്റ് അധ്യാപക അഭിമുഖം ജൂണ്‍ 18 നു
എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം , ഗണിതം , കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ നടത്താനിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം ജൂണ്‍ 18 നു നിശ്ചയിച്ച സമയത്തു തന്നെ ഓണ്‍ലൈനായി നടത്തുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ,സര്‍ട്ടിഫിക്കറ്റുകള്‍ ഇമെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,വാട്ട്‌സ് ആപ്പ് നമ്പര്‍ എന്നിവ ജൂണ്‍ 17 നു വൈകിട്ട് നാലു മണിക്കകം eknmgovtcollege@yahoo.com, eknmgce.dce@kerala.gov.in എന്നീ ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍: 0467-2241345,9847434858