സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിച്ചു. പുലർച്ചെ മുതൽ തന്നെ പല ഔട്ട്‌ലെറ്റുകൾക്ക്മുമ്പിലും രൂപപ്പെട്ടു. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം.ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തും