ചരിത്രത്തിൽ ഇന്ന് നവംബർ 4
യുനെസ്‌കോ സ്ഥാപകദിനം

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍
സ്ഥാപിതമായിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുന്നു .വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം . 1945-നവംബര്‍ 4നാണ് സംഘടന രൂപം കൊണ്ടത്. ഫ്രാന്‍സിലെ പാരീസാണ് ആസ്ഥാനം.
ഗംഗ ഇന്ത്യയുടെ ദേശീയ നദിയായി

2008 നവംബർ 4 നാണ് ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഗംഗ വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ പത്മ
എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൈർഘ്യത്തിൽ ഏഷ്യയിലെ പതിനഞ്ചാമതും , ലോകത്തിൽ മുപ്പത്തിയൊമ്പതാമതും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്.
ശകുന്തളാദേവിയുടെ ജന്മദിനം

മനുഷ്യ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ഭാരതീയ ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജന്മദിനമാണ് ഇന്ന്. നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബര്‍ 4 ന കര്‍ണാടകയിലാണ് ശകുന്തളാ ദേവി ജനിച്ചത്
ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും, നിരവധി നോവലുകളും ദേവി എഴുതിയിട്ടുണ്ട്
1980 ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങള്‍ 28 സെക്കന്‍ഡിനുള്ളില്‍ ഗുണിച്ച് ശരിയായ ഉത്തരം പറഞ്ഞ് വേള്‍ഡ് റെക്കോര്‍ഡ് അവര്‍ നേടി. അങ്ങനെയാണ് മനുഷ്യ കമ്പ്യൂട്ടര്‍’ എന്ന വിളിപ്പേര് ലഭിച്ചത് .എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ്, ഇന്‍ ദ വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്സ്, ബുക്ക് ഓഫ് നമ്പേഴ്സ്,സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്സ് ആന്‍ഡ്, പസില്‍സ് ടു പസില്‍സ് യു എന്നിവയാണ് ഇവരുടെ പ്രാധാനപ്പെട്ട പുസ്തകങ്ങള്‍.