ചരിത്രത്തിൽ ഇന്ന് നവംബർ 2
ഡോ : പൽപ്പുവിൻ്റെ 157ാം ജന്മദിനം
കേരളത്തിലെ നവോത്ഥാന നേതാക്കളിലൊരാളായിരുന്ന പൽപ്പുവിൻ്റെ 157 ആം ജന്മദിനമാണ് ഇന്ന്.
തിരുവനന്തപുരത്തേഈഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുമായിരുന്നു പൽപ്പു
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്നാണ് സരോജിനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചത് .
. ശ്രീനാരായണ ധർമപരിപാലന യോഗത്തിൻ്റെ സ്ഥാപകനാണ് പൽപ്പു
ജോർജ്ജ് ബർണാർഡ് ഷായുടെ 70 ആം ചരമവാർഷികം
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായ ജോർജ്ജ് ബർണാർഡ് ഷായുടെ ഓർമ്മകൾക്ക് 70 വയസ്സ് . 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബർണാഡ് ഷായുടെ അന്ത്യം . അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.
റോം-ബെർലിൻ അച്ചുതണ്ട് സഖ്യത്തിൻ്റെ പ്രഖ്യാപനം
രണ്ടാം ലോകമഹായുദ്ധത്തിലെ നിർണായകമായ റോം ബെർലിൻ അച്ചുതണ്ട് സഖ്യത്തിന് തുടക്കമായ ദിവസമാണ് ഇന്ന് .
ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട്
ശക്തികൾക്ക് തുടക്കമായി
ടി.സാമുവേലിൻ്റെ 8 ആം ചരമവാർഷികം
പോക്കറ്റ് കാർട്ടൂണിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ടി.സാമുവേലിൻ്റെ ഓർമ്മകൾക്ക് 8 വയസ്സ് .ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റായിരുന്നു ടി.സാമുവേൽ. ഡൽഹിയുടെ കാഴ്ചകൾ പങ്കുവച്ച അദ്ദേഹത്തിൻ്റെ ‘ ദിസ് ഈസ് ഡൽഹിയാണ് ‘ ഇന്ത്യയിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ. സർക്കാർ ജീവനക്കാരുടെ ദൈന്യത പങ്കുവയ്ക്കുന്ന ബാബൂജി, ബെസ്റ്റ് ഒഫ് ഗരീബ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.