ചരിത്രത്തിൽ ഇന്ന് നവംബർ 5

ലോക സുനാമി ബോധവൽക്കരണ ദിനം

സുനാമി

ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് സുനാമി. 2015-ലാണ് ഐക്യരാഷ്ട്രസഭ നവംബർ 5-ന് ‘ലോക സുനാമി ബോധവൽക്കരണ  ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സുനാമിയെക്കുറിച്ച് അവബോധമുണ്ടാക്കാനും പഠനങ്ങൾ നടത്താനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. നിരവധി രാജ്യങ്ങളിൽ സുനാമി നാശം വിതച്ചിട്ടുണ്ട്

രണ്ടാം പാനിപ്പത്ത് യുദ്ധം

രണ്ടാം പാനിപ്പത്ത് യുദ്ധം

ഇന്ത്യയിലെ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധമായിരുന്നു രണ്ടാം പാനിപ്പത്ത് യുദ്ധം.
 മുഗൾചക്രവർത്തിയായ അക്ബറിന്റെ സൈന്യവും  സൂരി സാമ്രാജ്യത്തിലെ സാമ്രാട്ട് ഹേം ചന്ദർ വിക്രമാദിത്യന്റെ സൈന്യവും തമ്മിൽ 1556 നവംബർ 5-ന് പാനിപ്പത്തിൽ ഏറ്റുമുട്ടി.  യുദ്ധാനന്തരം മുഗളർ തങ്ങൾക്കു നഷ്ടപ്പെട്ട ദില്ലിയും ആഗ്രയും തിരിച്ചുപിടിക്കുകയും കൂടുതൽ മേഖലകളിലേക്ക് അവരുടെ അധികാരം വ്യാപിപ്പിക്കുകയും ചെയ്തു.

മംഗൾയാൻ വിക്ഷേപണം

മംഗൾയാൻ

ഇന്ത്യയുടെ അഭിമാന ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ അഥവ മംഗൾയാൻ വിക്ഷേപിച്ച ദിവസമാണ് ഇന്ന് .
2013 നവംബർ 5ന്    ശ്രീഹരി കോട്ടയിൽ  നിന്നുമാണ്  മംഗൾ യാൻ ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചത് .300 ഭൗമദിനങ്ങൾ നീണ്ടു നിന്ന ഈ യാത്രയുടെ ഒടുവിൽ 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തി.ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചൊവ്വയെ കൈപ്പിടിയിലൊതുക്കിയ ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയും  ഇന്ത്യക്ക് സ്വന്തം.