ചരിത്രത്തിൽ ഇന്ന് നവംബർ 6

ആര്‍. ശങ്കറിന്റെ ചരമവാര്‍ഷികം

ആർ.ശങ്കർ

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയും ആദ്യ ഉപമുഖ്യമന്തിയായിരുന്നു ആര്‍. ശങ്കറിന്റെ 48ാം ചരമവാര്‍ഷികമാണ് ഇന്ന്.
1972 നവംബര്‍ 6 നാണ് അദ്ദേഹം അന്തരിച്ചു.1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.
1960 ലെ തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയുടെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്ന ആ മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നുളള എം. എല്‍.എ ആയിരുന്ന ആര്‍.ശങ്കര്‍ ഉപമുഖ്യമന്ത്രിയായി.ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.1962 ല്‍ പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയപ്പോള്‍ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി.സ്വാതന്ത്ര സമര സേനാനി,എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി, കെപിസിസി പ്രസിഡന്റ്, എസ്.എന്‍ ട്രസ്റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും തിരുവാതാംകൂര്‍, കേരള നിയമസഭകളില്‍ അംഗം,  അധ്യാപകന്‍,അഭിഭാഷകന്‍ എന്നീ നിലകളിലും ശങ്കര്‍ പ്രശസ്തനാണ്  

ബോള്‍ഷേവിക് വിപ്ലവം

ബോള്‍ഷേവിക് വിപ്ലവം

സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിലേക്ക് നയിച്ച ബോള്‍ഷേവിക് വിപ്ലവം നടന്നിട്ട് 103 വര്‍ഷം പൂര്‍ത്തിയാവുന്നു.സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിന് വിരാമമിട്ട ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോള്‍ഷെവിക്കുകളും താല്‍ക്കാലിക സര്‍ക്കാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. 1917 നവംബര്‍ 6 ന്  വ്‌ലാഡിമിര്‍ ഇലിച്ച് ലെനിന്റെ
നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ അലക്സാണ്ടര്‍ കെറന്‍സ്‌കിയുടെ താത്കാലിക സര്‍ക്കാരിനെ അട്ടിമറിച്ചു.ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 24,25 തിയതികളിലാണ്  ബോള്‍ഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബര്‍ വിപ്ലവം എന്നും അറിയപ്പെടുന്നു.

മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി

മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ


ഏഷ്യാറ്റിക് ലോ അമെന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സിനെതിരെ സമരം ചെയ്തത്തിന് 1913 നവംബര്‍ 6-ന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി. ട്രാന്‍സ്‌വാള്‍ പ്രവിശ്യാ സര്‍ക്കാരിനെതിരായായിരുന്നു സമരം.എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡ് എപ്പോഴും സൂക്ഷിക്കണമെന്നതായിരുന്നു  ഏഷ്യാറ്റിക് ലോ അമെന്‍ഡ്‌മെന്റ്. ഈ രജിസ്‌ട്രേഷന്‍ കാര്‍ഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. ഗാന്ധിജിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നവംബര്‍ 25-ന് നറ്റാളില്‍ യോഗം ചേര്‍ന്നു.ഇവര്‍ക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിജിയെ ഒന്‍പതു മാസത്തേയ്ക്ക് ജയിലിലടച്ചു.തുടര്‍ന്നും നിരവധി സമരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നേതൃത്വം കൊടുത്തിട്ടുണ്ട്