ജില്ലാ എംപ്ലോയ്മെന്റ് എക്സിചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഒമ്പതിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സിചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്:ബിരുദം, പ്രായം 22നും 45നും മധ്യേ, സ്ട്രാറ്റജിക് മാനേജ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ/എംസിഎ, എംടെക്, ബിടെക് തുടങ്ങി ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദം, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്(പുരുഷന്): ഫീല്‍ഡ് സെയില്സില് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.