‘ട്വല്‍ത്ത് മാന്‍’ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായ ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറാണ് ‘ഫൈൻഡ്’ എന്ന ഇംഗ്ലീഷ് ഗാനത്തിൻ വരികൾ എഴുതിയിരിക്കുന്നത്. അനിൽ ജോൺ സനാണ് സംഗീത സംവിധാനം നിർ വ്വഹിച്ചിരിക്കുന്നത്. സൗപർണിക രാജഗോപാൽ ആലപിച്ചിരിക്കുന്ന ഈ ഗാനം മിസ്റ്ററി ത്രില്ലറിന്റെ വിഭാഗത്തിൽ പെടുന്നു. ദൃശ്യം 2വിന് ശേഷം മോഹൻ ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നവാഗതനായ കെ.ആർ.കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയില്ലാതെ ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാൻ’. ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ, അനു സിത്താര, രാഹുൽ മാധവ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വർ ഷം ഒക്ടോബറിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ.