താൽക്കാലിക നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 11 ഉച്ച രണ്ടിന് നടക്കും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ ഗവ. അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയതിന്റെ അസ്സൽ സർട്ടിഫിക്കറ്റ്, പേര്, വയസ്സ്, മേൽവിലാസം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ, എസ് എസ് എൽ സി ബുക്ക്/ ആധാർകാർഡ് എന്നിവ സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകണം.