ചരിത്രത്തിൽ ഇന്ന് നവംബർ 1

ഇന്ന് കേരള സംസ്ഥാനത്തിൻ്റെ അറുപത്തിനാലാം പിറന്നാൾ.ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ട ദിവസമാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ 1 ന് തിരുവിതാംകൂർ ,കൊച്ചി ,മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് സംസ്ഥാനം രൂപീകരിച്ചത് .ഐക്യകേരളത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമാണ് കേരളത്തിൻ്റെ രൂപീകരണം . കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഇത്തവണത്തെ കേരളപ്പിറവി .അതുകൊണ്ട് തന്നെ ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
വയനാട് ജില്ല രൂപീകൃതമായി (1980)

കേരളത്തിൻ്റെ 12 ആം ജില്ലയായി വയനാട് ജില്ല രൂപീകൃതമായിട്ട് 40 വർഷം . .കോഴിക്കോട്. ,കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് വയനാടിന് രൂപം കൊടുത്തത് .
പത്തനംതിട്ട ജില്ല രൂപീകൃതമായി (1982)

കൊല്ലം ജില്ല വിഭജിച്ചാണ് പത്തനംതിട്ട ജില്ല രൂപം കൊണ്ടത് .ജില്ലയുടെ 38 ആം പിറന്നാളാണ് ഇന്ന്
പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട.
ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ധർമ്മശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ടയിലാണ് .
കർണാടക സംസ്ഥാനം രൂപീകൃതമായി (1956)

ഭാഷാ അടിസ്ഥാനത്തിൽ കർണാടക സംസ്ഥാനം രൂപം കൊണ്ടു.
മൈസൂർ സംസ്ഥാനമെന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്
1973 ൽ കർണാടക എന്ന് പുനർനാമകരണം ചെയ്തു.
ബ്ലാഗ്ലൂരാണ് തലസ്ഥാനം
ഷേക്സ്പിയറുടെ ഒഥല്ലൊ നാടകത്തിൻ്റെ ആദ്യ പ്രദർശനം

വില്യം ഷേക്സ്പിയുടെ ദുരന്ത നാടകമാണ് ഒഥല്ലോ .
1604 നവംബർ 1 നാണ് ലാണ് ഒഥല്ലോ ലണ്ടനിലെ വൈറ്റ് ഹാൾ പാലസിൽ പ്രദർശിപ്പിച്ചത്.