ചരിത്രത്തിൽ ഇന്ന് നവംബർ 13

ബംഗ്ലാദേശിൽ നാശം വിതച്ച് ഭോല ചുഴലിക്കാറ്റ് വീശിയിട്ട് 50 വർഷം

ഭോല ചുഴലിക്കാറ്റ്

1970 നവംബര്‍ 13 ന് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ട് 1970 നവംബര്‍ 13 ന് ഭോല ചുഴലിക്കാറ്റ് വീശി.    വ്യാപകമായ നാശനഷ്ടമാണ് കാറ്റ് മൂലം ഉണ്ടായത് അഞ്ചുലക്ഷത്തിനു മുകളില്‍ ആളുകൾക്ക് ജീവൻ നഷ്ടമായി .  ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗംഗ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ഇത് ദുരന്തത്തിൻ്റെ തീവ്രത വർധിപ്പിച്ചുമണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഭോല ചുഴലിക്കാറ്റ് വീശിയടിച്ചത്. ഈ സമയം കിഴക്കന്‍ പാക്കിസ്ഥാന്റെ നിയന്ത്രണം പാക്കിസ്ഥാനിലെ പട്ടാളഭരണകൂടത്തെ നയിച്ചിരുന്ന യഹ്യ ഖാന്റെ കൈകളിലായിരുന്നു.ദുരന്തം നേരിടുന്നതില്‍ കാണിച്ച പിടിപ്പുകേടിന്  വിമര്‍ശനത്തിന് കാരണമായി.   ഇത്  ജനങ്ങളില്‍ വിരോധം വളര്‍ത്തുകയും അതുപിന്നീട് 1971 ല്‍ ആരംഭിച്ച ബംഗ്ലാദേശ് വിമോചന യുദ്ധത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തു. ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം കിട്ടിയ ബംഗ്ലാദേശ് ഒടുവില്‍    സ്വന്തന്ത്രരാഷ്ട്രമായി മാറി.


രണ്ടാം ഗ്വാഡാല്‍കനാല്‍ യുദ്ധം നടന്നിട്ട് 78 വർഷം

രണ്ടാം ഗ്വാഡാല്‍കനാല്‍ യുദ്ധം

രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ഉണ്ടായ യുദ്ധമാണ് ഗ്വാഡാല്‍കനാല്‍ യുദ്ധം. ഓസ്ട്രേലിയയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സോളമൻ ദ്വീപുകളിലെ പ്രവിശ്യയാണ് ഗ്വാഡാൽ കനാൽ . 1942 നവംബര്‍ 13 നാണ് രണ്ടാം കനാൽ യുദ്ധം ആരംഭിച്ചത്   സഖ്യസേനകളും ജപ്പാനും തമ്മിലായിരുന്നു. സോളമന്‍ ദ്വീപില്‍ ജപ്പാന്‍ സൈന്യം  ഗുഡാല്‍കനാലിനെ   യു എസിന്റെ നേതൃത്വത്തിലെത്തിയ സഖ്യസേന യുദ്ധത്തില്‍ പിടിച്ചെടുത്തു. .   ഈ വ്യോമത്താവളം പിന്നീട് ഹെന്‍ഡേഴ്‌സണ്‍ ഫീല്‍ഡ് എന്നാണറിയപ്പെട്ടത്. മറൈന്‍ മേജറായിരുന്ന ലോഫ്റ്റണ്‍ ഹെന്‍ഡേഴ്‌സന്റെ നേതൃത്വത്തിലായിരുന്നു ഗുഡല്‍കനാല്‍ യുദ്ധത്തില്‍ സഖ്യസേന ജപ്പാനെ തോല്‍പ്പിച്ചത്. അദ്ദേഹത്തോടുള്ള സ്മരാണാര്‍ത്ഥമാണ് ആ പേര് നല്‍കിയത്.