പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്നതിനായി വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് രണ്ട് ലക്ഷം രൂപ വരെയും കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ പഠനത്തിന് നാല് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പഠിക്കുന്ന സ്ഥാപനവും കോഴ്‌സും സര്‍ക്കാര്‍ അംഗീകൃതമാവണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. ആറ് ശതമാനം പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായാണ് വായ്പ തിരിച്ചടക്കേണ്ടത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷമോ ജോലി ലഭിച്ച ഉടനെയോ ഏതാണോ ആദ്യം എന്ന ക്രമത്തിലാവണം തിരിച്ചടവ്. വായ്പാ തുകയ്ക്ക് കോര്‍പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 8921158858.