പി.സി ജോർജിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ജനപക്ഷം നേതാവ് പി.സി ജോർജിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പിസി ജോർജ്ജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് മാറിയിരുന്നു.

ശനിയാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ പൊലീസിനു പി.സി ജോർജിനെ കണ്ടെത്താനായില്ല. ഇതേതുടർന്ന് പി.സി ജോർജിന്റെ ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി.

കസ്റ്റഡിയിലെടുത്ത ഇയാളുടെ ഗൺമാൻ നൈനാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, പി.സി.ജോർജ് വീട്ടിൽ നിന്ന് കയറിയ മാരുതി എസ്-ക്രോസ് കാർ ബന്ധുവായ ഡൈജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ മുതൽ ഡിജോയുടെ ഫോൺ സ്വിച്ച് ഓഫാണ്.