‘പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചാലും വിജയ്ക്ക് അമ്മയിൽ അംഗത്വമുണ്ടാകും’

ബലാത്സംഗക്കേസിലെ പ്രതിയായ വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടനയായ അമ്മ സ്വീകരിച്ചതെന്ന് നടൻ ഹരീഷ് പേരടി. രാജ്യം പാസ്പോർട്ട് റദ്ദാക്കി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന്
അമ്മയിൽ അംഗത്വമുണ്ടാകുമെന്ന് ഹരീഷ് പേരടി പറഞ്ഞു.

അതേസമയം, യോഗം മൊബൈൽ ഫോണിൽ പകർത്തിയ ഷമ്മി തിലകൻ അച്ചടക്ക സമിതി വിളിച്ച കോമഡി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകർത്തൃത്വമാണ് അമ്മയുടേതെന്നും ഹരീഷ് പേരടി പരിഹസിച്ചു.