Latestകേരളം

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ഇന്ന് അനുമതി നല്‍കും

കേന്ദ്ര കൃഷി നിയമങ്ങള്‍ക്കെതിരെ 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അനുമതി നല്‍കും.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ ബാലന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യം വിശദീകരിച്ചു മുഖ്യമന്ത്രിയുടെ ഒാഫീസ് കത്തും നല്‍കിയിരുന്നു

ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാൽ ഗവര്‍ണ്ണര്‍ ഈ ശുപാര്‍ശ അംഗീകരിച്ചില്ല.