സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ശിവശങ്കർ ജാമ്യാപേക്ഷ നൽകുകയും അത് പിൻവലിക്കുകയും ചെയ്തിരുന്നു.

എന്നാൽ ജാമ്യാപേക്ഷയിൽ തടസ്സവാദവുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട്.