ഫിലിപ്പ് ടെലിഫിലിം ചിത്രീകരണം ആരംഭിച്ചു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് നക്ഷത്രക്രിയേഷൻസിന്റെ ബാനറിൽ പി.ഹുസൈൻകോയ ‚രാധ മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ഫിലിപ്പ് എന്ന ടെലി സിനിമയുടെ പൂജയും .ചിത്രീകരണവും സാമൂഹിക അകലം പാലിച്ച് ഏലൂരിൽ തുടങ്ങി. ചടങ്ങിൽ മുൻ എംപി കെ.ചന്ദ്രൻപിള്ള, ഏലൂർ സർക്കിൾ ഇൻസ്പക്ടർ മനോജ്, ഫാ: നോർവിൻ , ശ്രദ്ധ മൂവീസ് ഡയറക്ടർ വർഷ , നന്ദു പൊതുവാൾ, ജോസ് വരാപ്പുഴ എന്നിവർ പങ്കെടുത്തു.
കാരാഗൃഹത്തിൽ നിന്നും, കൊലക്കയറിലേക്ക് കടന്നു പോകുന്ന കൊലയാളിയുടെ കുറ്റബോധത്തിന്റേയും കണ്ണീരിന്റെയും കഥ പറയുന്നതാണ് ഇതിവൃത്തം.ജിനു സേവ്യറിന്റെ തിരക്കഥയിൽ പതിനൊന്നുകാരനായ യു ആർ എഫ് നാഷണൽ റെക്കോർഡ് ഹോൾഡറായ മാസ്റ്റർ ആഷിക് ജിനുവാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
സിനിമയിൽ പി.ഹുസൈൻ കോയ,ടോണി,നന്ദു പൊതുവാൾ,രമേഷ് കുറുമശ്ശേരി. രാധ മോഹൻ, ഷാനു ഷാഹുൽ ‚ബാബു„ ലിബി, മാസ്റ്റർ ആദി ദേവ്, ബേബി ആൻ മേഴ്സി, എന്നിവർ വേഷമിടുന്നു .പ്രൊഡക്ഷൻ കൺട്രോളറായി സ്റ്റീഫൻ അങ്കമാലിയും ഛായാഗ്രഹണം സൂര്യദേവയും , എഡിറ്റിംഗ് രതീഷ് ഒറ്റപ്പാലവും നിർവഹിക്കുന്നു. ഇതിനു പുറമേ :- ശ്രീജിത് ( ഡബ്ബിംഗ് & എഫക്ട്സ്) ‚അനിൽ സി വി (കലാസംവിധാനം),രജിത ജിനു( കാസ്റ്റിംഗ് ഡയറക്ടർ ) അർച്ചന മധു, വിജേഷ് കുമാർ (അസ്സി: ഡയറക്ടർമാർ),.രതീഷ് തമ്മനം(വസ്ത്രാലങ്കാരം), സെബാസ്റ്റ്യൻ ബോണി (ഗതാഗതം ) മാജിക് മാംഗൊ ഫിലിം സ്റ്റുഡിയോ (സ്റ്റുഡിയോ )എന്നിവരും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു.