ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ഇരിട്ടി അഡീഷണൽ സംയോജിത ശിശു വികസന പദ്ധതി പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു.

കൊവിഡ് കാലത്തെ മാനസികാരോഗ്യം സംബസിച്ച് കണ്ണൂരിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ഇരിട്ടി അഡീഷണൽ സംയോജിത ശിശു വികസന പദ്ധതി പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് റീജൻ ജോയൻ്റ് ഡയറക്ടർ ഡോ. നീതു സോന വെബിനാർ ഉദ്ഘാടനം ചെയ്തു.

മാനസികാരോഗ്യം സംബന്ധിച്ച് ഗവൺമെൻ്റ് തലത്തിൽ തന്നെ അവബോധം വർധിക്കാൻ കൊവിഡ് കാലം വഴി തുറന്നതായി ഡോ. നീതു സോന പറഞ്ഞു. ഗുണപരമായ ആ അവബോധം വ്യാപകമാക്കേണ്ടതുണ്ട്. ജീവിത രീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ വ്യക്തികളിലെ മാനസിക സമ്മർദ്ദം പ്രതിരോധിക്കാനാകുമെന്നും ഡോ. നീതു സോന പറഞ്ഞു.

കണ്ണൂർ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ അനീഷ് തോമസ് വിഷയാവതരണം നടത്തി. കൊവിഡിനെക്കുറിച്ച് പടരുന്ന തെറ്റിദ്ധാരണകളാണ് പലപ്പോഴും വ്യക്തികളിൽ മാനസിക സമ്മർദ്ദം വർധിക്കാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ, സംയോജിത ശിശു വികസന പദ്ധതി ഇരിട്ടി അഡീഷണൽ സി ഡി പി ഒ സുനില പ്രസംഗിച്ചു.