റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ബാസ്കറ്റ് ബോൾ പരിശീലകനുമായിരുന്ന എ.കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു


ഇരിട്ടി: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ബാസ്കറ്റ് ബോൾ പരിശീലകനുമായിരുന്ന എടക്കാനം ‘ഐശ്വര്യ’ യിൽ എ.കെ. നാരായണൻ നമ്പ്യാർ (74) ഝാൻസിയിൽ അന്തരിച്ചു. പരേതരായ കെ.കെ.ഗോപാലൻ നമ്പ്യാരുടെയും എ.കെ.ദേവിക്കുട്ടിയുടെയും മകനാണ്. ഭാര്യ: കെ.കെ.വിലാസിനി (റിട്ട. ബി.എസ്.എൻ.എൽ.). മക്കൾ: സീന നാരായണൻ (അമേരിക്ക), ലെഫ്. കേണൽ വന്ദന നാരായണൻ (ഝാൻസി). മരുമക്കൾ: ശ്രീജിത്ത് (അമേരിക്ക), ലെഫ്. കേണൽ പ്രേംനാഥ് (ഝാൻസി).

സഹോദരങ്ങൾ: എ.കെ.പങ്കജാക്ഷി, എ.കെ.കരുണാകരൻ (റിട്ട. പ്രഥമാധ്യാപകൻ, എടക്കാനം എൽ.പി.സ്കൂൾ), എ.കെ.രുഗ്മിണി, എ.കെ.ഗംഗാധരൻ (റിട്ട. അധ്യാപകൻ, പടിയൂർ ഹൈസ്കൂൾ), എ.കെ.ജയരാജൻ (വ്യോമയാന മന്ത്രാലയം, ന്യൂഡൽഹി), പരേതനായ എ.കെ.രാമദാസൻ (മുൻ അധ്യാപകൻ, വാണിവിലാസം എൽ.പി.സ്കൂൾ). ശവസംസ്കാരം പിന്നീട് ഝാൻസിയിൽ.