ബാഗ്ദാദില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു.
ട്രൈബല്‍ ഹാഷിദ് ഫോഴ്സ് സ്റ്റേഷനു നേരെ ആക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ സെന്‍ട്രല്‍ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.ബാഗ്ദാദ് വിമാനത്താവളത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്.
നാല് വാഹനങ്ങളിലായാണ് തീവ്രവാദികള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വെടിവയ്ക്കുകയും ചെയ്തു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.