തലശ്ശേരി ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം.മുകുന്ദൻ അന്തരിച്ചു


നിട്ടൂർ: തലശ്ശേരി ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് നിട്ടൂർ ‘സപ്ന’യിൽ എം.മുകുന്ദൻ (83) അന്തരിച്ചു. ഭാര്യ: കെ.വത്സല. മക്കൾ: സപ്ന, സച്ചിൻ, സുബിൻ, സരിൻ (ബെംഗളൂരു). മരുമക്കൾ: വീരേന്ദ്രകുമാർ (സൗദി), അഖില, യാമ. സഹോദരങ്ങൾ: രോഹിണി, വിജയൻ, വേണുഗോപാൽ, രമണി, രഞ്ജിനി, പരേതയായ ദാക്ഷായണി. സഞ്ചയനം ചൊവ്വാഴ്ച.