ബിഹാറിൽ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു.

പട്ന: ബിഹാറിലെ ഗയ ജില്ലയിൽ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച പുലർച്ചെ കോബ്ര കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

എകെ സീരീസ് റൈഫിൾ അടക്കം തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 205 ബറ്റാലിയൻ കോബ്ര കമാൻഡോകളും സംസ്ഥാന പോലീസും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്.