ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെയുണ്ടാകും.

സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.

243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോർച്ച, വിഐപി എന്നീ പാർട്ടികൾക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.

2005 ന് ശേഷം ജെഡിയുവിന് ലഭിക്കുന്ന മോശം സീറ്റ് നിലയാണിത്. ജെഡിയുവിന് സീറ്റ് കുറഞ്ഞതോടെ ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ മുതിര്‍ന്ന പങ്കാളിയായി ബിജെപി ഇത്തവണ മാറുകയും ചെയ്തു