മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി