പട്ടികജാതി ഉദേ്യാഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗത്തിലെ ഉദേ്യാഗാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-26.
താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സപ്തംബര്‍ 27നകം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com ലോ അയക്കണം. അപേക്ഷ www.cybersri.org ല്‍ ലഭിക്കും. ഫോണ്‍: 0471 2933944, 9947692219, 9447401523.