മഹാരാഷ്ട്ര സർക്കാർ ഹോം ഐസോലേഷൻ നിരോധിച്ചു

മുംബൈ: കോവിഡ് 19 റെഡ് സോണായ 18 ജില്ലകളിൽ മഹാരാഷ്ട്ര സർക്കാർ ഹോം ഐസോലേഷൻ നിരോധിച്ചു. ഈ ജില്ലകളിൽ കോവിഡ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ അധികൃതരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം

പുതിയ തീരുമാനപ്രകാരം കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാപലം വന്നാൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഗുരതരമല്ലെങ്കിലും വീടുകളിൽ കഴിയാൻ ഇനി അനുവാദം ഉണ്ടായിരിക്കില്ല

പുണെ, സതാര, സോലാപുർ, മുംബാ നഗരം, മുംബൈ പ്രാന്തപ്രദേശങ്ങൾ, താനെ, സിന്ധുദുർഗ്, റായ്ഗഡ്, ഔറംഗാബാദ്, ഒസ്മാനബാദ്, ബീഡ്, ഹിങ്കോളി, ലാത്തൂർ,അമ്രാവതി, അകോല, ധുലെ, ന്ഗാപുർ തുടങ്ങിയ ജില്ലകളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്